വാഷിങ്ടണ്‍: ഹാക്ക് ചെയ്യത സോണിയുടെ ഓണ്‍ലൈന്‍ വീഡിയോ ഗെയിം നെറ്റ് വര്‍ക്ക് പ്ലേസ്റ്റേഷന്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായി. പ്ലേസ്റ്റേഷനു നേരെ സൈബര്‍ ആക്രമണമുണ്ടായതായി കമ്പനി അധികൃതര്‍ സ്ഥിരീകരിച്ചു. കൃത്രിമമായ ട്രാഫിക്കുണ്ടാക്കി പ്രവര്‍ത്തനം തടസപ്പെടുത്തുകയാണ് ഹാക്കര്‍മാര്‍ ചെയ്തത്.
സോണിയോടൊപ്പം ഹാക്ക് ചെയ്യപ്പെട്ട മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ബോക്‌സ് ലൈവ് ഗെയിം നെറ്റ് വര്‍ക്ക് വെള്ളിയാഴ്ച തന്നെ പൂര്‍വ്വസ്ഥിതിയിലായിരുന്നു. സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് സോണിയും മൈക്രോസോഫ്റ്റും നേരത്തേ വ്യക്തമാക്കിയിരുന്നു.
ലിസാര്‍ഡ് ഗ്രൂപ്പ് എന്ന ഹാക്കിങ് കൂട്ടായ്മയാണ് സൈബര്‍ ആക്രമണത്തിലൂടെ ഇരു കമ്പനികളുടേയും വീഡിയോ ഗെയിം നെറ്റ് വര്‍ക്ക് തകര്‍ത്തത്. സോണി പിക്‌ചേഴ്‌സിന്റെ കമ്പ്യൂട്ടര്‍ ശൃംഖല ഒരാഴ്ച മുന്‍പ് ഹാക്ക് ചെയ്ത് തകര്‍ത്തിരുന്നു.