മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബി ജെ പി എം എല്‍മാര്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ നിയമസഭാ കക്ഷി നേതാവായി ഐകകണ്‌ഠ്യേന നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു.
വാംഖഡേ സ്‌റ്റേഡിയത്തില്‍ നടക്കുന്ന വര്‍ണാഭമായ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും സഹ മന്ത്രിമാരും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംബന്ധിക്കും. ആര്‍ഭാടകരമായ ഒരുക്കങ്ങളാണ് സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്.
ചെറിയ മന്ത്രിസഭയായിരിക്കും അധികാരമേല്‍ക്കുകയെന്ന് ബി ജെ പി വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളായ ഏക്‌നാഥ് ഖദ്‌സെ, സുധീര്‍ മുംഗന്‍തിവാര്‍, വിനോദ് താവ്‌ദെ, പങ്കജ് മുണ്ടെ എന്നിവരെ കൂടാതെ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ള എം എല്‍മാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിസഭയില്‍ ഉള്‍പ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. 288 അംഗ നിയമസഭയില്‍ ബി ജെ പിക്ക് 123 ഉം ശിവസേനക്ക് 63 ഉം അംഗങ്ങളാണുള്ളത്. ഭരിക്കാന്‍ 145 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.