ഫഹദ് നായകനാകുന്ന ചിത്രം നാളെ

ഫഹദ് ഫാസിലിനെ നായകനാകുന്ന ചിത്രമാണ് ‘നാളെ’. നവാഗതനായ സിജു എസ് ബാവയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മാളവിക മോഹനാണ് നായിക.

നാളെയില്‍ മുകേഷ്, കെപിഎസി ലളിത, ശ്രീനാഥ് ഭാസി, ദര്‍ശന രാജേന്ദ്രന്‍, ജയപ്രകാശ് കുളൂര്‍ തുടങ്ങിയവരും വേഷമിടുന്നു. ജയേഷ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റര്‍.

ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുമായി ചേര്‍ന്ന് ഡയറക്ടര്‍ കട്‌സ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. റെക്‌സ് വിജയനാണ് സിനിമയ്ക്ക് വേണ്ടി സംഗീതം നിര്‍വഹിക്കുന്നത്. എറണാകുളം, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങള്‍ പ്രധാന ലൊക്കഷേനാകുന്ന സിനിമയുടെ ചിത്രീകരണം അടുത്തമാസം കൊച്ചിയില്‍ ആരംഭിക്കും.

Top