ലോസാന്‍: ഫിഫയുടെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ നാലു പേര്‍. ഫിഫയുടെ പ്രസിഡന്റായി വര്‍ഷങ്ങളായി തുടരുന്ന സെപ് ബ്ലാറ്റര്‍ക്ക് പുറമേ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ വൈസ് പ്രസിഡന്റും ജോര്‍ദാന്‍ രാജകുമാരനുമായ അല്‍ ബിന്‍ അല്‍ ഹുസൈന്‍, മുന്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ലൂയിസ് ഫീഗോ, ഡച്ച് ഫുട്‌ബോള്‍ അധ്യക്ഷന്‍ മൈക്കില്‍ വാന്‍ പ്രാഗ് എന്നിവരാണ് രംഗത്തുള്ളത്.
ഫിഫയുടെ അഡ്‌ഹോക് ഇലക്‌ട്രോള്‍ കമ്മിറ്റി പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകള്‍ പരിശോധിക്കും. ഈ കമ്മിറ്റിയാണ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ യോഗ്യതയുള്ളവരെ തീരുമാനിക്കുന്നത്. മേയ് 29ന് സൂറിച്ചില്‍ ഫിഫ എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും.