സൂറിച്ച് : ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ രാജിവെച്ചു. നാലുദിവസം മുമ്പാണ് ഫിഫയുടെ പ്രസിഡന്റായി ബ്ലാറ്റര്‍ തിരഞ്ഞെടുക്കപ്പെട്ടത്. സൂറിച്ചില്‍ നടന്ന പത്രസമ്മേളനത്തിലാണ് ബ്ലാറ്റര്‍ രാജിസന്നദ്ധത അറിയിച്ചത് ആറുദിവസങ്ങള്‍ക്കു മുമ്പ് സൂറിച്ചില്‍ എഫ്ബിഐ റെയ്ഡില്‍ മുതിര്‍ന്ന ഫിഫ ഉദ്യോഗസ്ഥരെ അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഫിഫ പ്രസിഡന്റ് തെരഞ്ഞെടടുപ്പിലെ ആദ്യ റൗണ്ടില്‍ എതിരാളിയായ ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ ഹുസൈന്‍ പിന്മാറിയതോടെയാണ് ബ്ലാറ്റര്‍ പ്രസിഡന്റ് സ്ഥാനത്തേക്കെത്തെത്തിയത്.
ഫിഫ തന്റെ ജീവിതമായിരുന്നുവെന്നും ഫിഫയും ലോകത്തെമ്പാടുമുള്ള ഫുട്‌ബോളാണ് താന്‍ ഏറ്റവും വിലമതിക്കുന്നതെന്നും ബ്ലാറ്റര്‍ പറഞ്ഞു. തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ അസാധാരണ കോണ്‍ഗ്രസ് ഉടന്‍ നടത്തുമെന്നും ബ്ലാറ്റര്‍ പറഞ്ഞു.