ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ യുവേഫ പ്രസിഡന്റ് പ്ലാറ്റിനി ഒരുങ്ങുന്നു

പാരിസ്: സെപ് ബ്ലാറ്റര്‍ രാജിവച്ചൊഴിയുന്ന ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ യുവേഫ പ്രസിഡന്റും മുന്‍ ഫ്രഞ്ച് ഫുട്‌ബോള്‍ താരവുമായ മൈക്കിള്‍ പ്ലാറ്റിനി ഒരുങ്ങുന്നു.

ഈ ആഴ്ച അവസാനം പ്ലാറ്റിനി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം ഫെബ്രുവരിയിലായിരിക്കും പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പിന് നാലു മാസം മുന്‍പ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കണമെന്നാണ് ചട്ടം.

Top