സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് വന്‍ മുന്നേറ്റം. 26 സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ റാങ്കിങ്ങില്‍ 147ാം സ്ഥാനത്തെത്തി. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ റാങ്കിങ്ങില്‍ ഇത്രയും വലിയ കുതിപ്പ് നടത്തുന്നത്. ദക്ഷിണേഷ്യയില്‍ നിന്ന് 135ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന് മാത്രാമാണ് ഇന്ത്യക്കു മുകളിലുള്ളത്.
ആദ്യ രണ്ടു സ്ഥാനങ്ങളില്‍ മാറ്റമില്ലാതെ ഒന്നാം സ്ഥാനത്ത് ജര്‍മനിയും രണ്ടാം സ്ഥാനത്ത് അര്‍ജന്റീനയുമാണ്. ഭൂട്ടാനാണ് റാങ്കിങ്ങില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത്. 197 സ്ഥാനത്തായിരുന്ന ഭൂട്ടാന് ഇപ്പോള്‍ 163ാം റാങ്കിലാണ്. ഫിഫയില്‍ മൊത്തം 209 അംഗങ്ങളാണുള്ളത്.