മനില: ഫിലിപ്പീന്‍സില്‍ അതിസുരക്ഷാ ജയിലിലുണ്ടായ തീപ്പിടിത്തത്തില്‍ 10 തടവുകാര്‍ മരിച്ചു. മധ്യപ്രവിശ്യയായ ലിറ്റിയില്‍ തടവുകാര്‍ തിങ്ങിനിറഞ്ഞ ജയിലില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. എട്ടുപേര്‍ സെല്ലുകള്ക്കുള്ളില്ത്തന്നെ വെന്തുമരിച്ചു. തിരിച്ചറിയാന്‍ സാധിക്കാത്തവിധം കത്തിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
ലോകത്ത് ഏറ്റവുമധികം തടവുകാരുള്ള നാലാമത്തെ ജയിലാണിത്. വൈദ്യുത സംവിധാനത്തിലുണ്ടായ തകരാറാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു. മറ്റു തടവുകാരെ വേറെ ജയിലിലേക്ക് മാറ്റി. 42 വര്‍ഷം പഴക്കമുള്ള ജയിലില്‍ 2013ലും തീപ്പിടിത്തമുണ്ടായിട്ടുണ്ട്.