ഫെഡ് റിസര്‍വ് തീരുമാനം തുണയായി; ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചു

മുംബൈ: ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടേണ്ടതില്ലെന്ന് തീരുമാനിച്ചതിനെ തുടര്‍ന്ന് പ്രതീക്ഷിച്ചതുപോലെ സൂചികകള്‍ കുതിച്ചു. സെന്‍സെക്‌സ് 226 പോയന്റ് നേട്ടത്തില്‍ 26190ലും നിഫ്റ്റി 68 പോയന്റ് ഉയര്‍ന്ന് 7967ലുമെത്തി.

968 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 194 ഓഹരികള്‍ നഷ്ടത്തിലുമാണ്. വേദാന്ത, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ മികച്ച നേട്ടത്തിലാണ്.

രൂപയുടെ മൂല്യത്തിലും വര്‍ധിച്ച് മൂന്നാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഡോളറിനെതിരെ 31 പോയന്റ് നേട്ടത്തില്‍ 66.15 ആയി രൂപയുടെ മൂല്യം.

Top