ഫെയ്‌സ്ബുക്കില്‍ ഡിസ്‌ലൈക്ക് ബട്ടനും വരുന്നു. ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപയോക്താക്കള്‍ക്ക് ലൈക്കിനു പുറമെ മറ്റൊരു തരത്തില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള സൗകര്യം ഒരുക്കുമെന്നാണ് സുക്കര്‍ബര്‍ഗ് പറയുന്നത്. എന്നാല്‍ അസന്തുഷ്ടി പ്രകടിപ്പിക്കാനുള്ള വഴിയല്ല ഇതെന്നും മരണം, വ്യക്തിപരമായ ദുഃഖങ്ങള്‍ എന്നിവയോട് പ്രതികരിക്കാനാണ് ഇത്തരമൊരു വഴിയെന്നും സുക്കര്‍ബര്‍ഗ് പറയുന്നു. ഇത്തരം പോസ്റ്റുകള്‍ക്ക് ലൈക്ക് കൊടുക്കുന്നത് സുഖകരമല്ലെന്ന് ആളുകള്‍ പറയുന്നതായും ബര്‍ഗ് പറഞ്ഞു. ലോകത്തിന് നല്ലതല്ലാത്ത കാര്യങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കാനാണ് ഡിസ്‌ലൈക്ക് ബട്ടന്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.