ഫെയ്‌സ്ബുക്കില്‍ ഏറ്റവും പ്രിയമേറിയ താരമായി ദുല്‍ഖര്‍ സല്‍മാന്‍

സോഷ്യല്‍ മീഡിയയില്‍ താരമായി യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍. പിതാവും സൂപ്പര്‍താരവുമായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പിന്‍തളളിയാണ് ഫെയ്‌സ്ബുക്കില്‍ ദുല്‍ഖര്‍ മുന്നിട്ടു നില്‍ക്കുന്നത്. 3 മില്യണിലേറേ ലൈക്കുകളാണ് മോഹന്‍ലാലിനും ദുല്‍ഖറിനും ഉളളത്. 2.7 മില്യണ്‍ മാത്രമാണ് മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പേജിന്റെ ലൈക്ക്. യുവതാരം നസ്രിയയാണ് സോഷ്യല്‍മീഡിയയില്‍ ഏറ്റവും അധികം ജനപിന്തുണയുള്ള മലയാളി താരം.

Top