കഴിഞ്ഞയിടക്ക് ഫെയ്‌സ്ബുക്ക് അണ്‍ ഫ്രണ്ട് അലേര്‍ട്ട് എന്ന പേരില്‍ വ്യാപകമായ മൊബൈല്‍ ആപ്പ് നിങ്ങളുടെ ഫെയ്‌സ്ബുക്കില്‍ നല്‍കിയിട്ടുള്ള എല്ലാ വിവരങ്ങളും ചോര്‍ത്തുന്നുണ്ടെന്ന് ബീറ്റാന്യൂസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗൂഗിള്‍ ആപ്പ് സ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ഒരു ആപ്പാണിത്. ഫെയ്‌സ്ബുക്കില്‍നിന്ന് ആരെങ്കിലും അണ്‍ഫ്രണ്ട് ചെയ്താല്‍ അത് നിങ്ങളെ നോട്ടിഫിക്കേഷനിലൂടെ ഈ ആപ്പ് അറിയിക്കും. എന്നാല്‍, ഈ ആപ്പ് സൈന്‍ ഇന്‍ ക്രെഡെന്‍ഷ്യല്‍സ് ആവശ്യപ്പെടുന്നുണ്ട് എന്നിടത്താണ് ഇതിന്റെ അപകടം പതിയിരിക്കുന്നത്.
ഈ ആപ്പിന് മൊബൈലില്‍ പരസ്യങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കും. അതുവഴി സെര്‍ച്ച് ഹിസ്റ്ററി, വ്യക്തിപരമായ വിവരങ്ങള്‍, ബാങ്ക് ഡീറ്റെയില്‍സ്, ലൊക്കേഷന്‍ തുടങ്ങിയവയെല്ലാം തന്നെ ചോരാനും സാധ്യതയുണ്ട്.
വിദഗ്ധര്‍ നല്‍കുന്ന ഉപദേശം ഈ ആപ്പ് ഫോണില്‍ സൂക്ഷിക്കരുതെന്നാണ്. മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടൊപ്പം ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ യൂസര്‍നെയിമും പാസ്‌വേര്‍ഡും മാറ്റണം.