ബംഗ്ലൂരു: പീഡന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച കേസില്‍ മുഖ്യപ്രതി ബംഗളൂരുവില്‍ പിടിയില്‍. ഒഡീഷ സ്വദേശിയായ കൗശിക് സത്യപാല്‍ എന്നയാളാണു പിടിയിലായത്. ആറോളം പേര്‍ ചേര്‍ന്ന് രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന വീഡിയോ ക്ലിപ്പിങുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.
ഇതേ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തക സുനിതാ കൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് സുപ്രീം കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സിബിഐ നടത്തിയ അന്വേഷണത്തില്‍ കൗശിക് കോനാര്‍ ബാംഗ്ലൂരില്‍ നിന്ന് അറസ്റ്റിലായത്.