ഫെയ്‌സ്ബുക്ക് വീഡിയോകള്‍ ഇനി മറ്റു വെബ്‌സൈറ്റുകളിലും ഷെയര്‍ ചെയ്യാം

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് വീഡിയോകള്‍ ഇനി മറ്റ് വെബ്‌സൈറ്റുകളിലും ഷെയര്‍ ചെയ്യാം. ഇതിനുസഹായിക്കുന്ന എംബഡ് വീഡിയോ ഫീച്ചര്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചു.

നേരത്തെ ഫെയ്‌സ്ബുക്ക് വീഡിയോകള്‍ സൈറ്റുകളില്‍ എംബഡ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. പകരം ഫെയ്‌സ്ബുക്ക് വീഡിയോ ലിങ്കുകളാണ് നല്‍കിയിരുന്നത്. പുതിയ ഫീച്ചര്‍ വഴി ഇനി മുതല്‍ എച്ച്ടിഎംഎല്‍ കോഡ് ഉപയോഗിച്ച് വീഡിയോകള്‍ മറ്റു സൈറ്റുകളില്‍ എംബഡ് ചെയ്യാം.

വീഡിയോകളുടെ കൂടുതല്‍ പ്രചാരത്തിനും യൂട്യൂബിന്റെ ആധിപത്യം തകര്‍ക്കാനുമാണ് ഫെയ്‌സ്ബുക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

Top