ഫേസ്ബുക്ക് ഉപയോഗം പിതാവ് വിലക്കിയതിനു മകന്‍ ജീവനൊടുക്കി

അലഹബാദ്: ഫേസ്ബുക്ക് ചാറ്റിംഗിന്റെ പേരില്‍ പിതാവ് വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് ഒമ്പതാം ക്ലാസുകാരനായ മകന്‍ ജീവനൊടുക്കി. ബുധനാഴ്ച രാത്രി മകന്‍ ഫേസ്ബുക്കില്‍ ചാറ്റു ചെയ്യുന്നതു കണ്ട പിതാവ് മകനെ ശകാരിക്കുകയും ഫോണ്‍ വാങ്ങിയെറിയുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ മുറിയില്‍ കയറി വാതിലടച്ച മകന്‍ മുറിയിലുണ്ടായിരുന്ന റിവോള്‍വറെടുത്തു സ്വയം വെടിവയ്ക്കുകയായിരുന്നു.

ശബ്ദം കേട്ടെത്തിയ വീട്ടുകാരും അയല്‍വാസികളും മുറി ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ബാലനെയാണു കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top