ന്യൂഡല്‍ഹി: പാര്‍ലമെന്റംഗങ്ങള്‍ക്കെതിരെ നടത്തിയ ഫേസ് പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും ബിസിനസുകാരനുമായ റോബര്‍ട്ട് വധേരയ്ക്കെതിരെ അവകാശലംഘന നോട്ടീസ്. ബി.ജെ.പി ചീഫ് വിപ്പ് അര്ജുന് രാം മേഘ്വാല് ആണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.
പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസപ്പെട്ടിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്തതിനെ തുടര്‍ന്നായിരുന്നു വധേരയുടെ രോഷം. പാര്‍ലമെന്റ് എന്നും ചേരുകയും വിഭജന രാഷ്ട്രീയ കളികള്‍ നടത്തും. ഇതൊന്നും കാണുന്ന ഇന്ത്യയിലെ ജനങ്ങള്‍ വിഡ്ഡികളല്ല. ഇന്ത്യയെ ഇത്തരത്തിലുള്ള നേതാക്കള്‍ നയിക്കുന്നത് ഓര്‍ത്ത് കുറ്റബോധം തോന്നുന്നു എന്നായിരുന്നു ഫേസ്ബുക്ക് വഴി വധേരയുടെ പ്രസ്താവന.
വധേരയുടെ പ്രസ്താവന എം.പിമാരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അവരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും അര്ജുന് പരാതിയില്‍ പറയുന്നു.