ഫോക്‌സ് വാഗണിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ വെന്റോ മാഗ്‌നിഫിക് ഇന്ത്യയില്‍

ഫോക്‌സ് വാഗണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ വെന്റോ മാഗ്‌നിഫിക് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫോക്‌സ് വാഗണിന്റെ ഈ മിഡ്‌സൈസ്ഡ് സെഡാന്‍ പെട്രോള്‍ – ഡീസല്‍ ഓപ്ഷനുകളില്‍ ലഭിക്കും. പെട്രോള്‍ മോഡലിന് 8.57 മുതല്‍ 9.26 ലക്ഷംവരെയാണ്(എക്‌സ് ഷോറൂം)വില. ഡീസല്‍ 9.84 മുതല്‍ 10.42 ലക്ഷംവരെയാണ് വില.

ഇന്ത്യന്‍ വിപണിയിലുള്ള ചെറുകാര്‍ പോളോയുടെ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച വലിയ കാറാണ് വെന്റോ. എന്നാല്‍ പോളോയെക്കാള്‍ 96 എം.എം അധിക വീല്‍ബെയ്‌സ് ഉണ്ട് ഇതിന്. ഹൈലൈന്‍, കംഫോര്‍ട്‌ലൈന്‍ വേരിയന്റുകളാണ് ലഭിക്കുക. 3ജി കണക്ടിവിടിയും ഫ്രണ്ട്, റിയര്‍ ഡിസ്‌പ്ലേ യൂണിറ്റുമൊക്കെയാണ് ഹൈലെന്‍ എത്തുക.

സ്ഥലസൗകര്യം, സ്‌റ്റൈല്‍, ആഡംബരം, സുരക്ഷിതത്വം എന്നിവയില്‍ ഏറെ പുതുമകളുമായി എത്തുന്ന വെന്റോ കാര്‍ വിപണിയില്‍ മുന്‍പന്തിയില്‍ തന്നെ സ്ഥാനം പിടിക്കുമെന്നാണ് ഫോക്‌സ്‌വാഗണ്‍ന്റെ പ്രതീക്ഷ.

Top