മുംബൈ: ഫോര്‍ഡിന്റെ പുതിയ സെഡാന്‍ ക്ലാസായ ഫോര്‍ഡ് ഫിഗോ ആസ്പയര്‍ ഓഗസ്റ്റ് 12ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. ഫോര്‍ഡ് ആസ്പയര്‍ പുറത്തിറങ്ങുന്നത്. 5.2 ലക്ഷം മുതല്‍ ഏഴു ലക്ഷം വരെയാണ് ആസ്പയറിന്റെ വിവിധ മോഡലുകളുടെ വില.
ഫോര്‍ഡിന്റെ ഫിഗോ ഹാച്ച്ബാക്കിന്റെ സെഡാന്‍ പതിപ്പാണു ഫിഗോ ആസ്പയര്‍. ആസ്പയര്‍ അതീവ സുരക്ഷയോടൊപ്പം വിസ്മയിപ്പിക്കുന്ന രൂപകല്‍പനയിലും സാങ്കേതികവിദ്യയിലുമാണു പുറത്തിറക്കിയിരിക്കുന്നത്. 1.2 ലിറ്റര്‍ ടിഐ വിസിറ്റി പെട്രോള്‍ എന്‍ജിന്‍, 1.5 ലിറ്റര്‍ ടിഡിസിഐ ഡീസല്‍ എന്‍ജിന്‍ എന്നീ രണ്ടു വേരിയന്റുകളില്‍ ലഭിക്കുന്ന വാഹനത്തിനു പെട്രോളിനു 18.16 കിലോമീറ്ററും ഡീസലിന് 25.8 കിലോമീറ്ററുമാണു മൈലേജ് വാഗ്ദാനം ചെയ്തിരിക്കുന്നത്.