ഫോര്‍ഡ് ഫിഗോയുടെ പുതുതലമുറ മോഡലിന്റെ പരീക്ഷണ ഓട്ടം നടത്തി. ഇന്ത്യന്‍ വിപണിയില്‍ ഏറെ ജനപ്രീതി നേടിയ ഫോര്‍ഡിന്റെ കുട്ടി ഹാച്ച്ബാക്കാണ് ഫിഗോ. ആകര്‍ഷകമായ അകത്തളവും മോഡി കൂട്ടിയ പുറംഭാഗവും പുത്തന്‍ ഫിഗോയെ വേറിട്ടതാക്കുന്നു.
രാജ്യത്ത് ഇനി നിരത്തുകള്‍ കീഴടക്കാന്‍ പോകുന്നത് ഫിഗോയുടെ വരും തലമുറവാഹനമായിരിയ്ക്കും.മഹാരാഷ്ട്രയില്‍ അതീവരഹസ്യമായി നടന്ന പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ ഇന്റര്‍നെറ്റിലും എത്തി.
പുത്തന്‍ ഫോര്‍ഡ് ഫിഗോ ഹാച്ച് ബാക്ക് സെഡാന്‍ മോഡലായ ഫിയസ്റ്റയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കുന്നത്. ഫോര്‍ഡിന്റെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും, 1.5 ലിറ്റര്‍ ഡിവി5 ടര്‍ബോ ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന് കരുത്ത് പകരുന്നത്. കൂടാതെ 80 ബിഎച്ച്പി, 999 സിസി പെട്രോള്‍ എഞ്ചിനും പുതിയ ലൈനപ്പിലേയ്ക്ക് വരാന്‍ സാധ്യതയുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ ഫിഗോയുടെ ഹാച്ച്ബാക്കിനൊപ്പം കോംപാക്ട് സെഡാനും പുറത്തിറങ്ങും. ഗുജറാത്തിലെ സാനന്ത് പ്ലാന്റിലാണ് പുതിയ ഫിഗോ നിര്‍മിക്കുന്നത്. ഫോര്‍ഡിന്റെ വരും തലമുറ എന്‍ഡോവര്‍ എസ് യുവിയും പുറത്തിറങ്ങാന്‍ തയാറായിക്കഴിഞ്ഞു. അടുത്ത വര്‍ഷം ഇരുവാഹനങ്ങളും വിപണിയിലെത്തും.