ഫോര്‍സ് ടെച്ച് ടെക്‌നോളജിയില്‍ എത്തുന്നു അടുത്ത ആപ്പിള്‍ ഫോണ്‍

ആപ്പിള്‍ അടുത്തതായി ഇറക്കുക ഫോര്‍സ് ടെച്ച് ടെക്‌നോളജി ഉപയോഗിക്കുന്ന ഫോണായിരിക്കും. ഒരു ശക്തമായ സമ്മര്‍ദ്ദത്തില്‍ ഫോണ്‍ നിയന്ത്രിക്കാം എന്നതാണ് ഫോര്‍സ്‌ടെച്ച് ടെക്‌നോളജിയുടെ പ്രത്യേകത. നിലവിലുള്ള ടാപ്പിങ്ങ് സംവിധാനങ്ങളെ ഒഴിവാക്കിയായിരിക്കും ഈ ടെക്‌നോളജി അവതരിപ്പിക്കുക എന്നാണ് അറിയുന്നത്.

നിലവിലുള്ള മാക്ക് ബുക്ക് പ്രോയില്‍ നിലവില്‍ ഫോര്‍സ് ടെച്ച് ട്രാക്കിങ്ങ് പാഡുകള്‍ ഉണ്ട്. ഇതിന്റെ ടെച്ച് സ്‌ക്രീന്‍ പതിപ്പായിരിക്കും ഐഫോണിന്റെ അടുത്ത പതിപ്പായ ഐഫോണ്‍ 6എസില്‍ എത്തുക എന്ന് ചില ആപ്പിള്‍ വൃത്തങ്ങള്‍ മാക് 9 ടു 9 എന്ന ടെക് സൈറ്റിനോട് പറയുന്നു.

ഏതായാലും അടുത്ത സെപ്തംബരില്‍ ഇറങ്ങുന്ന ഈ ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ആപ്പിളിന്റെ അടുത്ത ഓപ്പറേറ്റിങ്ങ് അപ്‌ഡേഷനായ ഐഒഎസ് 9നിലും ഈ സാങ്കേതിക വിദ്യയ്ക്ക് പറ്റിയ മാറ്റം ഉണ്ടാകും

Top