ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ്: പ്രമുഖര്‍ കുതിക്കുന്നു ; ഇന്ത്യന്‍ പ്രതീക്ഷകളും

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ പ്രമുഖ താരങ്ങള്‍ കുതിപ്പ് തുടരുന്നു ഒപ്പം ഇന്ത്യന്‍ താരങ്ങളും. അനായാസ ജയവുമായി റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ടിലെത്തി. സ്‌പെയിനിന്റെ മാഴ്‌സല്‍ ഗ്രാനോലേഴ്‌സിനെ നേരിട്ടുള്ള സെറ്റുകളില്‍ (6-2, 7-6 (1), 6-3.) കീഴടക്കിയാണ് രണ്ടാം സീഡായ സ്വിസ് താരം മൂന്നാം റൗണ്ടിലെത്തിയത്.

ആദ്യ സെറ്റ് അനായാസം നേടിയ ഫെഡറര്‍ക്കെതിരെ രണ്ടാം സെറ്റില്‍ ഗ്രാനോളേഴ്‌സ് 52ന്റെ ലീഡ് നേടിയെങ്കിലും ശക്തമായി തിരച്ചുവന്ന ഫെഡറര്‍ ടൈ ബ്രേക്കറില്‍ സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ 17 ഗ്രാന്‍സ്ലാം കിരീടങ്ങളുടെ അനുഭവസമ്പത്തുള്ള ഫെഡറര്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ഗ്രാനോളേഴ്‌സിനായതുമില്ല.

നിലവിലെ ചാമ്പ്യന്‍ റഷ്യയുടെ മരിയ ഷറപ്പോവയും മൂന്നാം റൗണ്ടില്‍ കടന്നു. സ്വന്തം നാട്ടുകാരിയായ വിറ്റാലിയ ഡിയാച്ചന്‍കോയെ പരാജയപ്പെടുത്തിയാണു ഷറപ്പോവ മൂന്നാം റൗണ്ടില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു താരത്തിന്റെ വിജയം. സ്‌കോര്‍: 6-3, 6-1.

പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ്, രോഹന്‍ ബോപ്പണ്ണ സഖ്യങ്ങളും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. ലിയാന്‍ഡര്‍ പേസ്-ഡാനിയേല്‍ നെസ്റ്റര്‍ സഖ്യം ഓസ്‌ട്രേലിയന്‍ ജോഡികളായ ജെയിംസ് ഡക്‌വര്‍ത്ത്-ക്രിസ് ഗൂക്കിയോണ്‍ സഖ്യത്തെയാണ് ഒന്നിനെതിരെ രണ്ടു സെറ്റുകളില്‍ തകര്‍ത്തത്. സ്‌കോര്‍ 6-2, 5-7, 7-5.

മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ രോഹന്‍ ബൊപ്പണ്ണ റുമാനിയയുടെ ഫ്‌ലോറിന്‍ മെര്‍ഗിയ ജോഡി ഒരു സെറ്റ് പുറകില്‍ നിന്നശേഷമാണ് തിരിച്ചുവന്നത്. സെര്‍ബിയന്‍ ജോഡിയായ ഫ്‌ലിപ് ക്രാജിനോവിച്ച്- വിക്ടര്‍ ട്രോയിക്കി സഖ്യത്തെയാണ് ബൊപ്പണ്ണ സഖ്യം മറികടന്നത്. സ്‌കോര്‍57 63 64.

വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയാ മിര്‍സ-മാര്‍ട്ടീന ഹിംഗിംസ് സഖ്യവും അനായസ ജയവുമായി രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. ജര്‍മനിയുടെ ജൂലിയ ജോര്‍ജസ് ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ ക്രെജിക്കോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകളില്‍( 6-3, 6-0)മറികടന്നാണ് സാനിയ സഖ്യം മുന്നേറിയത്.

Top