പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദക്കെതിരെയും മുന്‍ പ്രസിഡന്റുമാര്‍ക്കെതിരെയും യുഎസ് ചാരവൃത്തി നടത്തിയതായി വെളിപ്പെടുത്തല്‍. വിക്കിലീക്‌സാണ് ഇതുസംബന്ധിച്ചു വിവരങ്ങള്‍ പുറത്തുവിട്ടത്. യുഎസ് സുരക്ഷാ ഏജന്‍സിയാണു ചാരവൃത്തി നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവിലെ പ്രസിഡന്റിനെക്കൂടാതെ മുന്‍ പ്രസിഡന്റുമാരായ നിക്കോളാസ് സര്‍ക്കോസിക്കെതിരെയും ജാക്വസ് ചിരാകിനെതിരെയും യുഎസ് ചാരവൃത്തി നടത്തിയെന്നും വിക്കിലീക്‌സ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.
അതീവരഹസ്യസ്വഭാവമുളള രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെയും മറ്റു രേഖകളുടെയും അടിസ്ഥാനത്തിലാണു വിക്കിലീക്‌സ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. 2006 മുതല്‍ 2012 വരെയുളള കാലത്താണു യുഎസ് സുരക്ഷാ ഏജന്‍സി ഫ്രഞ്ച് പ്രസിഡന്റുമാര്‍ക്കെതിരെ ചാരവൃത്തി നടത്തിയതെന്നും വിക്കിലീക്‌സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.