ബംഗലൂരു: ബംഗലൂരുവില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇതിനായി കൂടുതല്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗലൂരു സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരുന്നു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി. ബംഗലൂരുവിലെ ചര്‍ച്ച് സ്ട്രീറ്റിലുണ്ടായ ബോംബ് സ്‌ഫോടനം തീവ്രവാദി ആക്രമണമെന്ന് കര്‍ണാടക സര്‍ക്കാര്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം.