ന്യൂഡല്‍ഹി: ബംഗളുരുവിലെ ചര്‍ച്ച് സ്ട്രീറ്റിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ന്യൂ ഇയര്‍ ആഘോഷങ്ങളുടേയും മറ്റും പശ്ചാത്തലത്തില്‍ വിവധ നഗരങ്ങളില്‍ വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇതേ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.