ബംഗ്ലാദേശില്‍ മുന്‍മന്ത്രിക്ക് വധശിക്ഷ

ധക്ക: ബംഗ്ലാദേശില്‍ മുന്‍മന്ത്രിക്കു കൂടി യുദ്ധക്കുറ്റങ്ങളില്‍ വധശിക്ഷ. 1971ല്‍ ബംഗ്ലാദേശ് -പാകിസ്താന്‍ യുദ്ധത്തിനിടയില്‍ നരഹത്യയും ബലാല്‍സംഗവും കൊള്ളയും നടത്തിയെന്ന കുറ്റം ചുമത്തിയാണ് ജാതീയ പാര്‍ട്ടിയുടെ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന സയ്യിദ് മുഹമ്മദ് കൈസറി(73)ന് വധശിക്ഷ വിധിച്ചത്.

ബംഗ്ലാദേശിലെ രാജ്യാന്തര ക്രൈംസ് ട്രൈബ്യൂണല്‍ എന്നു പേരുള്ള പ്രത്യേക സെഷന്‍സ് കോടതി ജഡ്ജി ഉബൈദുല്‍ ഹസനാണ് ശിക്ഷ വിധിച്ചത്. ട്രൈബ്യൂണല്‍ കുറ്റക്കാരനാണെന്നു കണെ്ടത്തി വധശിക്ഷയ്ക്കു ശിക്ഷിച്ച 15ാമത്തെ വ്യക്തിയാണ് കൈസര്‍. വീല്‍ചെയറില്‍ കോടതിയിലെത്തിയ കൈസര്‍ കോടതി വിധിയോടു പ്രതികരിച്ചില്ല. ഉത്തരവിനെതിരേ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.
മുന്‍ സൈനിക ഭരണാധികാരിയായിരുന്ന മുഹമ്മദ് ഇര്‍ഷാദ് സര്‍ക്കാരിലെ കൃഷിമന്ത്രിയായിരുന്നു കൈസര്‍. പ്രതിയോഗികളെ അടിച്ചമര്‍ത്തുന്നതിനാണ് അവാമി ലീഗ് ഭരണകൂടം യുദ്ധകുറ്റങ്ങള്‍ വിചാരണ ചെയ്യാനുള്ള കോടതി സ്ഥാപിച്ചത്.

Top