ബംഗ്ലാദേശ് പര്യടനം: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രി

ന്യൂഡല്‍ഹി: ബംഗ്ലാദേശ് പര്യടനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി മുന്‍ ക്യാപ്റ്റന്‍ രവി ശാസ്ത്രി. ടീം പരിശീലകനായിരുന്ന ഗ്രെഗ് ചാപ്പല്‍ 2007 ല്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഇത് രണ്ടാം തവണയാണ് രവി ശാസ്ത്രി തല്‍സ്ഥാനത്തേക്ക് എത്തുന്നത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ടീം ഇന്ത്യയുടെ ഡയറക്ടറായി രവി ശാസ്ത്രി ടീമിനൊപ്പമുണ്ട്. മുന്‍ താരങ്ങളായ സഞ്ജയ് ബംഗാര്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് കോച്ചും ഭരത് അരുണ്‍ ബൗളിങ് കോച്ചുമാകും.

വ്യാഴാഴ്ച്ച പര്യടനത്തിനായി രവിശാസ്ത്രിയും ടീമംഗങ്ങളും ബംഗ്ലാദേശിലേക്ക് പുറപ്പെടും. മൂന്ന് ഏകദിനങ്ങളും ഒരു ടെസ്റ്റ് മല്‍സരവുമാണുള്ളത്.

ടീം ഇന്ത്യയുടെ ഉപദേശകരായി മുന്‍ താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരെ ബിസിസിഐ നിയോഗിച്ചിരുന്നു.

Top