ധാക്ക: ബംഗ്‌ളാദേശില്‍ പ്ലാസ്‌റിക്ക് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ഒന്‍പത് പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു.ധാക്കയ്ക്കു സമീപമുള്ള ഏറെ തിരക്കേറിയ ചെറിയ പട്ടണമായ മിര്‍പുരിലാണ് സംഭവം.
അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ ഏറെ നേരം നടത്തിയ ശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.