ബജറ്റ്: സ്വര്‍ണം നിക്ഷേപമായി സ്വീകരിച്ച് പലിശ നല്‍കും

ന്യൂഡല്‍ഹി: ബാങ്കുകളില്‍ സ്വര്‍ണം നിക്ഷേപമായി സ്വീകരിച്ച് പലിശ നല്‍കാന്‍ പുതിയ ബജറ്റില്‍ പ്രഖ്യാപനം. അശോകചക്ര മുദ്രയുള്ള സ്വര്‍ണ നാണയങ്ങള്‍ ഇറക്കുമെന്നും പ്രഖ്യാപനമുണ്ട്.

അടുത്ത നാല് വര്‍ഷത്തേക്കുള്ള കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്നും 25 ശതമാനമായി കുറയ്ക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനക്കമ്മി ജിഡിപിയുടെ 3.9 ശതമാനമായി അനുമാനിക്കുന്നതായും ധനമന്ത്രി അരുണ്‍ ജെയ്റ്റലി പറഞ്ഞു.

Top