ബജാജ് പള്‍സര്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്

പള്‍സറിന് അഡ്വഞ്ചര്‍ മുഖഭാവം നല്‍കി ബജാജ് ഒരുക്കിയ പുതിയ മോഡലാണ് അഡ്വഞ്ചര്‍ സ്‌പോര്‍ട്. ഉയര്‍ന്ന സാങ്കേതികത, മികച്ച നിര്‍മ്മാണ നിലവാരം, കരുത്തുറ്റ എന്‍ജിന്‍, ഭേദപ്പെട്ട വില എന്നിവ പള്‍സര്‍ അഡ്വഞ്ചര്‍ സ്‌പോര്‍ടിന്റെ മികവുകളാണ്.

പക്ഷേ, രൂപകല്പനയില്‍ പുതുമയോ വ്യത്യസ്തതയോ പള്‍സര്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട് അവകാശപ്പെടുന്നില്ല.

23.17 ബി.എച്ച്.പി കരുത്തുള്ള, 200 സി.സി എന്‍ജിനാണുള്ളത്. ആറ് ഗിയറുകളുണ്ട്. മൈലേജ് വ്യക്തമല്ല. ഇന്ധനടാങ്കില്‍ 12 ലിറ്റര്‍ പെട്രോള്‍ നിറയും. ടോപ് സ്പീഡ് 135 കിലോമീറ്റര്‍. പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില 79,000 91,550 രൂപ.

Top