ബഡ്ജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് മാണിയെ മാറ്റണം: പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ കുടുങ്ങിയ ധനമന്ത്രി കെ.എം മാണി സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ബഡ്ജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് ധനമന്ത്രി കെ.എം.മാണിയെ മാറ്റി നിര്‍ത്തണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. മാണി ബഡ്ജറ്റ് അവതരിപ്പിച്ചാല്‍ സംസ്ഥാനം കുളം തോണ്ടും. നികുതി കൂട്ടുമെന്ന് ഭീഷണിപ്പെടുത്തി മാണി പണം തട്ടുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു.

Top