ബദ്വാന്‍ പീഡനം: ഒരു പൊലീസുകാരന്‍ പിടിയില്‍

ബദ്വാന്‍: ഉത്തര്‍പ്രദേശിലെ ബദ്വാനില്‍ 14 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരു പൊലീസുകാരനെ അറസ്റ്റു ചെയ്തു. അവാനിഷ് യാദവ് എന്ന പോലീസ് കോണ്‍സ്റ്റബിളാണ് പിടിയിലായത്. രണ്ട് പൊലീസുകാര്‍ ചേര്‍ന്നായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. അവാനിഷിനൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളിയായ വീര്‍ പാല്‍ സിംഗ് യാദവ് എന്നയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ബുധനാഴ്ച വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ രണ്ട് പൊലീസുകാരും ചേര്‍ന്ന് തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

Top