ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ബര്‍ദ്വാന്‍ സ്‌ഫോടന കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഷഹനൂര്‍ ആലമിനെ എന്‍.ഐ.എ അറസ്റ്റു ചെയ്തു. അസാമിലെ നല്‍ബാരി ജില്ലയിലില്‍ നിന്നാണ് ആലം പിടിയിലായത്. ജമാത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്‌ളാദേശ് എന്ന ഭീകര സംഘടനയ്ക്ക് സാത്തിക സഹായം എത്തിക്കുന്നത് ആലമാണെന്ന് എന്‍.ഐ.എ പറഞ്ഞു.
ബര്‍ദ്വാന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാജിദ് എന്നയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആലമിനെ കുറിച്ച് എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചത്. ആലമിന്റെ ഭാര്യയെ നേരത്തെ തന്നെ എന്‍.ഐ.എ അറസ്റ്റു ചെയ്തിരുന്നു. ആലമിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികവും എന്‍.ഐ.എപ്രഖ്യാപിച്ചിരുന്നു. അസാമിലെ ഛതല സ്വദേശിയാണ് ആലം.
ഒക്ടോബറില്‍ ബര്‍ദ്വാനിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.