ബാഗ്ദാദില്‍ ഐഎസ് ഭീകരര്‍ 45 പേരെ ചുട്ടുകൊന്നു

ബാഗ്ദാദ്: ഐഎസ് ഭീകരര്‍ ഇറാക്കില്‍ 45 പേരെ ചുട്ടുകൊന്നതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ പോലീസ് മേധാവികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പശ്ചിമ ഇറാക്കിലെ പട്ടണത്തിലാണ് സംഭവം നടന്നത്.

അല്‍ബുഒബെയ്ദ് സുന്നി വംശര്‍ക്കിടയില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 45 പേരെ ഐഎസ് തട്ടിക്കൊണ്ട് പോകുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. നൂറുകണക്കിന് യുഎസ് സൈനികര്‍ തങ്ങുന്ന ഐന്‍ അല്‍അസദ് സൈനിക താവളത്തിന് സമീപമാണ് ഭീകരര്‍ ആക്രമണം നടത്തിയ പട്ടണം.

കഴിഞ്ഞ ആഴ്ച ഐന്‍ അല്‍ അസദിനടുത്തുള്ള മിക്ക പട്ടണങ്ങളും ഐസിസ് പിടിച്ചെടുത്തിരുന്നു. ആ കൂട്ടത്തില്‍ സുരക്ഷാഭടന്‍മാരും കുടുംബവും താമസിച്ചിരുന്ന പ്രദേശവും ഐസിസ് ഭടന്‍മാര്‍ ആക്രമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരും അന്താരാഷ്ട്ര സമൂഹവും സഹായം നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തിരിച്ചടി നേരിട്ടിരുന്ന ഐസിസ് രണ്ടു മാസത്തിനു ശേഷം നടത്തിയ മുന്നേറ്റമാണ് അല്‍ ബാഗ്ദാദിയിലേതെന്ന് പെന്റഗണ്‍ വക്താവ് അറിയിച്ചു.

Top