ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ മൂന്ന് വ്യത്യസ്ത ബോംബ് സ്ഫോടനങ്ങളില്‍ 34 പേര് കൊല്ലപ്പെട്ടു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. ബാഗാദിലെ ഒരു റസ്റ്റോറന്റിലാണ് ആദ്യ ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടകവസ്തുക്കളുമായെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇവിടെ 22 പേരാണു മരിച്ചത്. ഷാര്ഖ മാര്‍ക്കറ്റിലാണു രണ്ടാമത്തെ സ്ഫോടനമുണ്ടായത്. ഇവിടെ 10 പേര് മരിച്ചു. അബു ഷെഹറിലുണ്ടായ മറ്റൊരു സ്ഫോടനത്തില്‍ രണ്ടു പേര് മരിച്ചതായും പോലീസ് വ്യക്തമാക്കി.