കൊച്ചി: കേരള ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച ബാങ്ക് പണിമുടക്ക്. ശമ്പളക്കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്. മുംബൈയില്‍ ലേബര്‍ കമ്മീഷണര്‍ വിളിച്ചുകൂട്ടിയ അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണു സമരം.
സംസ്ഥാനത്തെ വാണിജ്യ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെടും. എന്നാല്‍ സഹകരണ ബാങ്കുകളില്‍ പണിമുടക്കില്ല. കേരളത്തിനു പുറമേ ആന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണാടക, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച പണിമുടക്ക്. ബുധനാഴ്ച വടക്കന്‍ സംസ്ഥാനങ്ങളിലും നാലിനു കിഴക്കന്‍ സംസ്ഥാനങ്ങളിലും വ്യാഴാഴ്ച കിഴക്കന്‍ സംസ്ഥാനങ്ങളിലും പണിമുടക്കു നടക്കും.