ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

ഡല്‍ഹി: പൊതുമേഖല ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപെട്ടാണ് പണിമുടക്ക്. രാജ്യത്തെ 27 പൊതുമേഖല ബാങ്കുകളിലായി എട്ടു ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

23 മുതല്‍ 25 വരെ ശതമാനം ശമ്പളവര്‍ധനയാണു ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. . ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പണിമുടക്കാതെ മറ്റു മാര്‍ഗമില്ലെന്നു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ഭാരവാഹികള്‍ വ്യക്തമാക്കി.

Top