ബാബാ രാംപാലിന്റെ ജാമ്യം ഹരിയാന ഹൈക്കോടതി റദ്ദ് ചെയ്തു

ബര്‍വാല: പ്രഖ്യാപിത ആള്‍ ദൈവം ബാബാ രാംപാലിന്റെ ജാമ്യം ഹരിയാന ഹൈക്കോടതി റദ്ദ് ചെയ്തു. 2006 ലെ കൊലപാതക കേസിലെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. വധഗൂഢാലോചനയുള്‍പ്പെടെയുള്ള കേസുകളില്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞിരുന്ന രാംപാലിനെ ഇന്നലെ രാത്രിയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രാംപാലിന്റെ അറസ്റ്റ് നടപ്പിലാക്കാനെത്തിയ പോലീസിന് നേരെ ചൊവ്വാഴ്ച അനുയായികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. തുടര്‍ന്ന് പോലീസും അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനടെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് സ്ത്രീകളും ഒന്നര വയസ്സുള്ള കുട്ടിയുമാണ് മരണപ്പെട്ടത്. ലാത്തിച്ചാര്‍ജിലും കണ്ണീര്‍ വാതക പ്രയോഗത്തിലും ഇരുനൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top