ബാര്‍കോഴ ആരോപണം: പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്നിറങ്ങിപ്പോയി. പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭവിട്ടിറങ്ങിയത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.

രാവിലെ സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ മാണിക്കെതിരേയുള്ള പ്ലക്കാര്‍ഡുകളുമായാണ് സഭയിലെത്തിയത്. മാണി രാജിവെയ്ക്കണമെന്നും ബാര്‍ കോഴയില്‍ മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും പങ്ക് അന്വേഷിക്കണമെന്നും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു.

Top