തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ബിജു രമേശ് മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമെഴി നല്‍കി. ബാര്‍കോഴക്കേസില്‍ മാണിയെ കൂടാതെ എക്‌സൈസ് മന്ത്രിയുള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ തെളിവ് നല്‍കിയെന്ന് ബിജു രമേശ്. എന്നാല്‍ മറ്റ് രണ്ട് മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ബിജു രമേശ് തയാറായില്ല. തിരുവനന്തപുരം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
30 പേജുള്ള രഹസ്യ മൊഴിയാണ് നല്‍കിയത്. കെ.എം.മാണിയുടെ മകന്‍ ജോസ് കെ.മാണി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവും മജിസ്‌ട്രേട്ടിന് കൈമാറി. ശബ്ദ രേഖയുടെ പൂര്‍ണ രൂപമാണ് കൈമാറിയത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളും കൈമാറിയിട്ടുണ്ട്. കേസില്‍ നിന്ന് പിന്മാറാന്‍ തനിക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും ബിജു രമേശ് പറഞ്ഞു.
ബിജുവിന്റെ രഹസ്യമൊഴിയെടുക്കണമെന്ന് വിജിലന്‍സ് അന്വേഷണസംഘം രേഖാമൂലം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. ഭാവിയില്‍ മാഴിമാറ്റം തടയുകയെന്ന ഉദ്യേശത്തോടെയാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്.