തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് തൊട്ടുമുമ്പ് ജേക്കബ് തോമസിനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനെന്ന് സൂചനകള്‍. മന്ത്രി കെ ബാബുവിനെതിരായ അന്വേഷണത്തിന്റെ മേല്‍ നോട്ടം ജേക്കബ് തോമസിനായിരുന്നു.
മെയ് 14ന് കേസിന്റെ പുരോഗതി വിലയിരുത്താന്‍ കൊച്ചിയില്‍ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ ജേക്കബ് തോമസ് കടുത്ത നിലപൊടെടുത്തു. ബാബുവിനെതിരെ കേസെടുക്കണമെന്നായിരുന്നു ജേക്കബ് തോമസിന്റെ നിലപാടെന്നാണ് സൂചനകള്‍.
ഇതേതുടര്‍ന്ന് തിരക്കിട്ട് ജേക്കബ് തോമസിനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.