തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കാര്യത്തില്‍ വിജിലന്‍സിന് വീഴ്ച പറ്റിയെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ . ഇക്കാര്യത്തില്‍ വിജലന്‍സ് ജാഗ്രത കാട്ടിയില്ല . മൂന്നാമതൊരു നിയമോപദേശം തേടിയതിന് ശേഷം മാത്രമെ കേസെടുക്കാമായിരുന്നുള്ളൂ. ക്യാബിനറ്റ് രഹസ്യങ്ങള്‍ ചോര്‍ന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.