തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി കെ എം മാണി. തുടരന്വേഷണം നടത്താന്‍ കോടതി പറഞ്ഞാല്‍ കുറ്റക്കാരനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടരന്വേഷണം നടക്കട്ടെ. മന്ത്രിമാര്‍ക്കെതിരെയും മുഖ്യമന്ത്രിമാര്‍ക്കെതിരെയും തുടരന്വേഷണം മുന്‍കാലങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളിലെ കീഴ്വഴക്കങ്ങള്‍ അനുസരിച്ച് താനും മുന്നോട്ടു പോകും. രാജിവയ്ക്കില്ലെന്നും അന്തിമവിധി വരുന്നതിനു മുന്‍പ് പൂര്‍ണമായ അന്വേഷണം വേണമെന്നാണ് തന്റെ നിലപാടെന്നും കെ.എം.മാണി പറഞ്ഞു.
മുഴുവന്‍ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണം. അവസാനം വരെ സത്യത്തെ മുറുകെ പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.