ബാര്‍ കോഴക്കേസ്;വിധി സ്‌റ്റേ ചെയ്യണമെന്ന് വിജിലന്‍സ് എഡിജിപി ഹൈക്കോടതിയില്‍

കൊച്ചി: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന വിധിക്കെതിരെ വിജിലന്‍സ് എഡിജിപി ഹൈക്കോടതിയെ സമീപിച്ചു. വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

വിജിലന്‍സ് ഡയറക്ടറുടെ അധികാരത്തെ ചോദ്യം ചെയ്തത് ശരിയല്ല. എസ്പി സുകേശന്റെ വസ്തുത റിപ്പോര്‍ട്ട് കേസ് ഡയറിയുടെ ഭാഗമല്ല. മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത് ശരിയല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രി കെ.എം. മാണി കോഴവാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സൂചിപ്പിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

Top