ആലപ്പുഴ: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് സ്വഭാവിക നടപടി മാത്രമാണെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തുടരന്വേഷണം നിയമപരമായ നടപടി മാത്രമാണ്. അതിലെ ആരെങ്കിലും തെറ്റു ചെയ്തതായി വിലയിരുത്തത് ശരിയല്ലെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.
വിന്‍സന്‍ എം പോള്‍ 100 ശതമാനം സത്യസന്ധനായ ഉദ്യോഗസഥനാണ്. ധാര്‍മ്മികത കൊണ്ടാണ് അവധിയില്‍ പ്രവേശിച്ചത്. ധാര്‍മികത ഒരോ വ്യക്തിയേയും ആശ്രയിച്ചാണ്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയുന്ന വിന്‍സന്‍ എം. പോളിന്റെ തീരുമാനം വ്യക്തിപരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണത്തില്‍ കോടതി കുറ്റമോ അതൃപ്തിയോ രേഖപ്പെടുത്തിയിട്ടില്ല. വിന്‍സന്‍ എം പോള്‍ കാര്യക്ഷമതയോടും സുതാര്യതയോടെയും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ്. അതിനാല്‍ അവധിയില്‍ പ്രവേശിക്കേണ്ട ആവശ്യമില്ല. കേസുകളില്‍ തുടരന്വേഷണം പുതിയ കാര്യമില്ല. ഇത് സാധാരണ നിലയില്‍ ഉള്ള നടപടി മാത്രമാണ് .കെ എം മാണിയെ നിയമപരമായി കുറ്റവാളിയായി കാണാന്‍ കഴിയില്ലെന്നും ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.