ബാര്‍ കോഴക്കേസ്; ബാബുവിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് ബിജു രമേശ് ഹൈക്കോടതിയില്‍

തിരുവനന്തപുരം: ബാർ കോഴ കേസിൽ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് ബാറുടമ ബിജു രമേശ് ഹൈക്കോടതിയെ സമീപിയ്ക്കും. ബാർ കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കെ.ബാബുവിനെതിരെ തുടരന്വേഷണം വേണമെന്നും ഇതിന് ഹൈക്കോടതി മേൽനോട്ടം വഹിയ്ക്കണമെന്നുമാണ് ബിജു രമേശിന്റെ ആവശ്യം.

ഇതിനിടെ ബാബുവിനെതിരെ ഒളിയമ്പുമായി കെ.എം.മാണി രംഗത്തെത്തി. ബാർ കേസിൽ ഗുരുതര ആരോപണമുള്ളത് ബാബുവിനെതിരെയാണെന്ന് മാണി പറഞ്ഞു, കെ.ബാബുവിന് നേരിട്ട് പണം നൽകിയതായാണ് ബാറുടമകളുടെ ആരോപണമെന്നും തനിയ്ക്ക് നേരിട്ട് പണം നൽകിയതായി ബിജു രമേശ് അടക്കമുള്ള ബാർ ഉടമകൾ പറഞ്ഞിട്ടില്ലെന്നും മാണി പറഞ്ഞു. തനിയ്ക്കെതിരെയുള്ള ആരോപണം വെറും കേട്ടുകേൾവി മാത്രമാണ്. ഇപ്പോൾ ഇതേക്കുറിച്ച് കൂടുതൽ തുറന്നുപറയാൻ തനിയ്ക്കാവില്ലെന്നും കെ.എം.മാണി പറഞ്ഞു.

Top