കൊച്ചി: കൊച്ചി: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതിയുടെ വിധിക്കെതിരെ വിജിലന്‍സ് വകുപ്പ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഇന്ന്. കേസില്‍ പ്രമുഖ അഭിഭാഷകന്‍ കബില്‍ സിബലാണ് സര്‍ക്കാരിനുവേണ്ടി ഹാജരാകുക.
കേസ് പരിഗണിച്ച ഹൈക്കോടതി കഴിഞ്ഞ ദിവസം വിജിലന്‍സിന് കേസില്‍ ഇത്ര ആശങ്ക എന്തിനാണെന്ന് ചോദിച്ചിരുന്നു. വിജിലന്‍സിനെതിരെ കോടതി വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രമുഖ അഭിഭാഷകന്‍ സിബലിനെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
തുടരന്വേഷണത്തിനുള്ള വിജിലന്‍സ് കോടതി ഉത്തരവില്‍ പ്രഥമദൃഷ്ട്യാ അപാകതയില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വി എസ് അച്യുതാനന്ദന്‍ അടക്കം കേസില്‍ കക്ഷിചേര്‍ന്നിട്ടുള്ളവരില്‍ നിന്നും ഹൈക്കോടതി അഭിപ്രായംതേടും.