പാലക്കാട്: ബാര്‍ കോഴയില്‍ ഉമ്മന്‍ ചാണ്ടിക്കും കൂട്ടുകച്ചവടമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ.എം.മാണിക്ക് കോഴ നല്‍കിയ സംഭവത്തില്‍ കോഴ ഇടപാട് ഉറപ്പിക്കാന്‍ ബാറുടമകള്‍ ആദ്യം കണ്ടത് ഉമ്മന്‍ചാണ്ടിയേയും എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബുവിനെയും ആണെന്നും പിണറായി ആരോപിച്ചു. സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴ നല്‍കാനായി 20 കോടി രൂപയാണ് പിരിച്ചത്. ബാക്കിയുള്ള 19 കോടി എവിടെയെന്ന് പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.