ബാര്‍ കോഴയില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെതിരെ പി.സി ജോര്‍ജ് രംഗത്ത്

കോഴിക്കോട്: കേരള കോണ്‍ഗ്രസ് എമ്മിനെതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്ത്. ബാര്‍ കോഴ ആരോപണത്തെക്കുറിച്ച് കേരള കോണ്‍ഗ്രസ് എം നിയോഗിച്ച പാര്‍ട്ടി കമ്മീഷന്‍ ഒന്നു ചെയിതില്ലെന്നും വെറുതെ ചായകുടിച്ചു പിരിയുകയാണ് ഉണ്ടായതെന്നും പി.സി ജോര്‍ജ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കമ്മീഷന്‍ എല്ലാം അന്വേഷിച്ചെന്നും കണ്ടെത്തിയെന്നുമാണ് മന്ത്രി കെ.എം മാണി പറഞ്ഞിരുന്നത്. ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അത് കണ്ടു പിടിക്കാനുമാണ് പി ജെ ജോസഫിനെ ചെയര്‍മാനാക്കി കമ്മീഷനെ വെച്ചത്. അന്വേഷണ സമിതി റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ടെങ്കില്‍ അത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കണം. രണ്ട് തവണ യോഗം ചേര്‍ന്നതായി തനിക്ക് അറിയാമെന്നും എന്നാല്‍ തീരുമാനങ്ങള്‍ ഒന്നും എടുത്തതായി അറിയില്ലെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി.

Top