തിരുവനന്തപുരം: ബാര്‍ കോഴ കേസ് അന്വേഷണ സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി. പുതിയതായി മൂന്നു ഡിവൈഎസ്പിമാരെയും അഞ്ചു സിഐയെമാരെയും ഉള്‍പ്പെടുത്തിയാണ് വിജിലന്‍സ് അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. നിലവില്‍ അന്വേഷണത്തിന്റെ നേതൃത്വം എസ്പി സുകേശിനാണ്.