ബാര്‍ കോഴ ആരോപണം അടിസ്ഥാന രഹിതം: പി.പി തങ്കച്ചന്‍

കൊച്ചി: ബാര്‍ കോഴ വിഷയത്തില്‍ മാണിക്ക് പരിപൂര്‍ണ്ണ പിന്തുണയുമായി കോണ്‍ഗ്രസ്സ്. മാണിക്കെതിരായ ബാര്‍ കോഴ ആരോപണം അടിസ്ഥാനരഹിതമെന്ന് പി പി തങ്കച്ചന്‍. വിജിലന്‍സ് അന്വേഷണത്തില്‍ അക്കാര്യം തെളിഞ്ഞു. ആരോപണം രാഷ്ട്രീയ പകപോക്കലെന്നും തങ്കച്ചന്‍. ആരോപണത്തിന് പിന്നില്‍ മദ്യനയത്തോടുള്ള എതിര്‍പ്പെന്നും ബാറുടമകള്‍ക്ക് പ്രതികാര മനോഭാവമാണെന്നും തങ്കച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം പുതിയ ബിയര്‍,വൈന്‍ പാര്‍ലറുകളുടെ അനുമതി സംബന്ധിച്ച് യുഡിഎഫില്‍ തീരുമാനമായില്ല. ബാര്‍കേസില്‍ ഈമാസം 25ന് അപ്പീല്‍ നല്‍കും.

Top